Karassery
എസ്റ്റേറ്റ്ഗേറ്റ് കൊടശ്ശേരിപൊയിൽ റോഡ് ഉദ്ഘാടനം ചെയ്തു

കാരശ്ശേരി: കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ എസ്റ്റേറ്റ്ഗേറ്റ് കൊടശ്ശേരിപൊയിൽ റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത്, ടി.കെ സുധീരൻ, പി.ടി സുബൈർ, ശ്രീനിവാസൻ കാരാട്ട്, മുഹമ്മദ് ചത്കൊടി, നിഷാദ് വീച്ചി, എ.പി ഉമ്മർ, സനിൽ അരീപ്പറ്റ, അനീഷ് പള്ളിയാലി, സലാം വടക്കേതൊടിക, അഫ്‌സാർ ചാലിൽ, അബു ടി.പി, സി മുഹാജിർ, ഒ റഫീഖ്, കൃഷ്ണൻ കുട്ടി മാസ്റ്റർ, അനിൽകുമാർ കാരട്ട്, ശശി മാങ്കുന്നുമ്മൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.