തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് സംഘടിപ്പിച്ചു
തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂളിൽ അഗാപ്പെ ഫുഡ് ഫെസ്റ്റ് നടത്തി. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് നടന്ന ഫെസ്റ്റ് പ്രമുഖ ഷെഫ് രജീഷ് രാജ് ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് ഫുഡ് ഫെസ്റ്റിലൂടെ ലഭിക്കുന്ന തുക ചിലവഴിക്കുന്നത്. വിദ്യാർത്ഥികൾ അവരുടെ മാതാപിതാക്കളുടെ സഹായത്തോടെ പോഷക സമൃദ്ധമായ ഭോജ്യവിഭവങ്ങൾ ഫുഡ് ഫെസ്റ്റിനായി അണിനിരത്തിക്കൊണ്ട് ടേബിളുകളിൽ കുട്ടികൾ അവരുടെ വിഭവങ്ങൾ പരിചയപ്പെടുത്തി.
വ്യത്യസ്ത ഇനം കേക്കുകൾ, പുഡിംഗുകൾ, പായസം, ഡോണറ്റ്, എണ്ണക്കടകൾ, ജ്യൂസ് ഐറ്റംസ്, വ്യത്യസ്ത ഭക്ഷ്യവിഭവങ്ങൾ, ഉപ്പിലിട്ടത് എന്നിങ്ങനെ വ്യത്യസ്ത കേരള, നോർത്ത് ഇന്ത്യൻ ഐറ്റങ്ങൾ കുട്ടികൾ ഫുഡ് ഫെസ്റ്റിൽ ഉൾപ്പെടുത്തി. ഏറ്റവും മികച്ച വിഭവങ്ങൾക്കുള്ള സമ്മാനങ്ങൾ ഷെഫ് രജീഷ് രാജ് വിതരണം ചെയ്തു. പങ്കെടുത്ത എല്ലാ കുട്ടി ഷെഫുകൾക്കും പ്രോത്സാഹന സമ്മാനങ്ങൾ നൽകി. ഫാ.തോമസ് നാഗപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ ഫാ.ജിതിൻ പന്തലാടിക്കൽ, പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, വാർഡ് മെമ്പർ ലിസി മാളിയേക്കൽ, പി.ടി.എ പ്രസിഡണ്ട് ജെമീഷ് ഇളംതുരുത്തിയിൽ, എം.പി.ടി.എ പ്രസിഡണ്ട് ഷീജ സണ്ണി, ട്രോയമ്മ വർഗ്ഗീസ് എന്നിവർ മുഖ്യാതിഥികളായി. അമല വർഗ്ഗീസ്, ബിബിൻ കെ ഷാജി , ടിയാര സൈമൺ, ടെജി സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.