Thiruvambady
തിരുവമ്പാടിയിലെ കടകളിൽ പഞ്ചായത്ത് – ആരോഗ്യ വകുപ്പ് സംയുക്ത പരിശോധന നടത്തി
തിരുവമ്പാടി: ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന്റയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവമ്പാടി അങ്ങാടിയിലെ ഹോട്ടലുകൾ, കൂൾബാറുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ പരിശോധന നടത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്തതിനും പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിനും 5 കടകളിൽ നിന്നും പിഴ ഈടാക്കി.
കോട്പ നിയമപ്രകാരം പൊതുസ്ഥലത്ത് പുകവലിച്ച ഒരാളിൽ നിന്നും അധികൃതർ പിഴ ഈടാക്കി. പരിശോധനയ്ക്ക് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, സാജൻ എൻ.എസ്സ്, അയന എച്ച്.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് ഷമീർ, മനീഷ യു.കെ എന്നിവർ നേതൃത്വം നൽകി.