Mukkam
പോലീസ് സ്റ്റേഷനിൽ നിന്ന് ജെ.സി.ബി കടത്തിയ സംഭവം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
മുക്കം: മുക്കം പോലീസ് സ്റ്റേഷനിൽ നിന്ന് ഇൻഷുറൻസ് ഇല്ലാത്ത ജെ.സി.ബി കടത്തി പകരം മറ്റൊന്നു കൊണ്ടുവെച്ച സംഭവത്തിൽ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. പകരം വെക്കാൻ കൊണ്ടുവന്ന ജെ.സി.ബി നിർത്തിയിട്ടിരുന്ന മുക്കം ഹൈസ്കൂൾ റോഡ്, പ്രതികൾ ഗൂഢാലോചന നടത്തിയ സ്ഥലങ്ങൾ എന്നിവിടങ്ങളിലെത്തിച്ചാണ് മുക്കം ഇൻസ്പെക്ടർ കെ സുമിത് കുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്.
കേസിൽ അറസ്റ്റിലായ ആറു പ്രതികളെയും അന്വേഷണസംഘം രണ്ടുദിവസത്തെ കസ്റ്റഡിൽ വാങ്ങിയിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ നേരിട്ട് പങ്കാളിയായ മറ്റൊരു പ്രതി ബഷീർ ഒളിവിലാണ്.