തിരുവമ്പാടിയിൽ ബേസിക് ലൈഫ് സപ്പോർട്ട് ട്രൈനിങ്ങ് സംഘടിപ്പിച്ചു

തിരുവമ്പാടി: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് തിരുവമ്പാടി യൂണിറ്റും എ.ഒ.ഡി.എ മുക്കം സോണലിന്റയും മിംസ് ഹോസ്പിറ്റലിൻറെയുംനേതൃത്വത്തിൽ തിരുവമ്പാടി വ്യാപാര ഭവനിൽ വെച്ച് ബേസിക് ലൈഫ് സപ്പോർട്ട് ട്രൈനിങ്ങ് സംഘടിപ്പിച്ചു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് വി ഗിരീഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങ് മാധ്യമ പ്രവര്‍ത്തകൻ തോമസ് വലിയപറമ്പൻ ഉദ്ഘാടനം ചെയ്തു. എ.ഒ.ഡി.എ ജില്ലാ സെക്രട്ടറി ശ്രീപേഷ് മുഖ്യപ്രഭാഷണം നടത്തി. കെ.വി.വി.ഇ.എസ്. ജില്ലാ ജനറൽ സെക്രടറി ജിജി കെ തോമസ് മുഖ്യാതിഥിയായി.
യൂണിറ്റ് ജനറൽ സെക്രട്ടറി ബാലകൃഷ്ണൻ പുല്ലങ്ങോട്, നദീർ ടി.എ, വനിതാ വിംഗ് പ്രസിഡണ്ട് ജാൻസി, എ.ഒ.ഡി.എ മുക്കം സോണൽ പ്രസിഡണ്ട് ജിൻസ്, മറിയാമ്മ ബാബു തുടങ്ങിയവർ സംസാരിച്ചു. മിംസ് മെഡിസിൻ ടീമംഗങ്ങളായ ഹാരിസ്, റിൻഷാദ്, ജാബിർ, എന്നിവർ ക്ലാസെടെത്തു. യൂത്ത് വിംഗ് ഭാരവാഹികളായ സി.ബി അനൂപ്, ആൽബിൻ, ഷംസുദ്ദീൻ, ജോജൂ സൈമൺ, നിഷാദലി എന്നിവർ നേതൃത്വം നൽകി.