Mukkam

അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡ് പണി ഉടൻ പൂർത്തിയാക്കണം; ആവശ്യവുമായി വ്യാപാരികൾ

മുക്കം: 5 വർഷത്തോളമായി ഇഴഞ്ഞു നീങ്ങുന്ന അഗസ്ത്യൻമുഴി- കൈതപ്പൊയിൽ റോഡിന്റെ നിർമ്മാണ പ്രവർത്തികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി തിരുവമ്പാടി നിയോജകമണ്ഡലം നേതൃത്വയോഗം അധികാരികളോട് ആവശ്യപ്പെട്ടു. ആദ്യം കരാറെടുത്ത കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഒഴിവാക്കിയതിനു ശേഷമാണ് മറ്റൊരു കമ്പനിയെ കരാർ ഏൽപ്പിച്ചത്. എന്നാൽ നാട്ടുകാരും വ്യാപാരികളും അനുഭവിക്കുന്ന ദുരിതത്തിന് വർഷങ്ങളായിട്ടും ഒരു മാറ്റവും ഉണ്ടായില്ലെന്ന് വ്യാപാരികൾ കുറ്റപ്പെടുത്തി.

മണാശ്ശേരി വ്യാപാര ഭവനിൽ വച്ച് നടന്ന മണ്ഡലം നേതൃത്വ യോഗം കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡണ്ട് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയോജകമണ്ഡലം യൂത്ത് വിംഗ് ഭാരവാഹികൾക്ക് സ്വീകരണം നൽകി. നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ജോസഫ് പൈമ്പിള്ളി, വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരുഞ്ചേരി, എം.ടി അസ്‌ലം, പി.ടി ഹാരിസ്, മുഹമ്മദ് പാതിപ്പറമ്പിൽ, പി.പി അബ്ദുൽ മജീദ്, ബേബി വർഗീസ്, ഷിംജി വാര്യങ്കണ്ടി, ഷെരീഫ് അമ്പലക്കണ്ടി, ജോൺസൺ വയലിൽ, റഹീം അടിവാരം, എം.കെ ഫൈസൽ, ബെന്നി എ.ഒ, റെനീഷ്, ഗിരീഷ്, സവിജേഷ് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button