Kodanchery
ശ്രേയസ് പുലിക്കയും യൂണിറ്റ് ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കോടഞ്ചേരി: ശ്രേയസ് കോഴിക്കോട് മേഖല പുലിക്കയും യൂണിറ്റും കെ.എം.സി.റ്റി മെഡിക്കൽ കോളേജും സംയുക്തസമായി സംഘടിപ്പിച്ച ആയുർവേദ മെഡിക്കൽ ക്യാമ്പ് കെ.എം.സി.റ്റി റിട്ടയേഡ് പ്രൊഫസർ ഗോകുലൻ കെ.എം ഉദ്ഘാടനം ചെയ്തു.
മേഖലാ ഡയറക്ടർ ഫാദർ തോമസ് മണ്ണിത്തോട്ടം അധ്യക്ഷത വഹിച്ച യോഗത്തിൽ മാർ ബസേലിയോസ് സ്കൂൾ പ്രിൻസിപ്പാൾ ഫാ.സിജോ പന്തപ്പിള്ളിൽ മുഖ്യ സന്ദേശം നൽകി. പ്രൊഫസർ ഡോ.സരുൺ കുമാർ ജീവിതശൈലി രോഗങ്ങളെ കുറിച്ച് ക്ലാസ്സെടുത്തു. ക്യാമ്പിൽ സൗജന്യ പരിശോധനയും മരുന്നു വിതരണവും നടത്തി.