CharamamThiruvambady

തിരുവമ്പാടി : ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് അന്തരിച്ചു

തിരുവമ്പാടി : ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജേക്കബ് തൂങ്കുഴിയുടെ സഹോദരി അന്നമ്മ ജോർജ്ജ് (100) അന്തരിച്ചു.

സംസ്കാരം നാളെ (22-10-2023-ഞായർ) രാവിലെ 11:00-ന് തൃശൂർ അതിരൂപതാ സഹായ മെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ തിരുവമ്പാടിയിലെ ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ.

ഭർത്താവ്: പരേതനായ ജോർജ്ജ് കട്ടയ്ക്കൽ.

മക്കൾ: കെ.വി.ജോസ് (റിട്ട. അധ്യാപകൻ ഹോളി ഫാമിലി ഹൈസ്കൂൾ-കട്ടിപ്പാറ), പരേതയായ ഏലിക്കുട്ടി.

മരുമകൾ: കുട്ടിയമ്മ വാളാകുളത്തിൽ (കല്ലാനോട്).

മറ്റു സഹോദരങ്ങൾ:
അച്ചാമ്മ നിരപ്പേൽ (ഏറ്റുമാനൂർ), സിസ്റ്റർ ബെർട്ടില്ല (വിജയവാഡ), ഡോ. ലൂസിയാമ്മ തലോടി (യു എസ് എ), പരേതനായ കേരളാ കോൺഗ്രസ് നേതാവ് മാത്യു തൂങ്കുഴി (തിരുവമ്പാടി), പരേതരായ പെണ്ണമ്മ തകിടിയേൽ (ഭരണങ്ങാനം), ലില്ലിക്കുട്ടി നരിതൂക്കിൽ (പാല).

Related Articles

Leave a Reply

Back to top button