Koodaranji
നവീകരിച്ച ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം ചെയ്തു
കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ നവീകരിച്ച
മരഞ്ചാട്ടി അങ്ങാടിയിലെ ബസ് കാത്തിരിപ്പുകേന്ദ്രം ഉദ്ഘാടനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് നിർവഹിച്ചു.
വാർഡ് മെമ്പർ ബാബു മൂട്ടോളി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഹെലൻ ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസ്‌ലി ജോസ്, മെമ്പർമാരായ ജെറീന റോയ്, സീന ബിജു, പ്രഭാത് ലൈബ്രറി ഭാരവാഹികൾ, സത്യ ക്ലബ് ഭാരവാഹികൾ, വ്യാപാരികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.