Kodanchery

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം 2023 സമാപിച്ചു

കോടഞ്ചേരി: യുവജനങ്ങളുടെ സർഗ്ഗവാസനകളെയും കായിക സംഘാടക മികവുകളും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള യുവജന ക്ഷേമ ബോർഡിൻറെ സഹകരണത്തോടെ ഗ്രാമപഞ്ചായത്തിൽ നടത്തപ്പെട്ട വിവിധ കായിക കല മത്സരങ്ങൾ പൂർത്തീകരിച്ചു. ഫുട്ബോൾ, ക്രിക്കറ്റ്, കബഡി, പഞ്ചഗുസ്തി, ചെസ്സ്, നീന്തൽ, കളരിപ്പയറ്റ്, വോളിബോൾ, ഷട്ടിൽ ബാഡ്മിൻറൺ, വടംവലി തുടങ്ങിയ ടീം ഇവന്റുകളിലും സെൻറ് ജോസഫ് എൽ.പി സ്കൂളിൽ നടന്ന കലാ മത്സരങ്ങളിൽ ലളിതഗാനം, സംഘഗാനം, കവിത പാരായണം, ദേശഭക്തിഗാനം, മാപ്പിളപ്പാട്ട്, ഡാൻസ് മത്സരങ്ങൾ,മിമിക്രി മോണോ ആക്ട് തുടങ്ങിയ വിവിധ കലാപരിപാടികളിൽ വിവിധ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് യുവാക്കൾ മത്സരത്തിൽ പങ്കെടുത്തു.

കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ 16 ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വിവിധ മത്സരങ്ങളിൽ പങ്കെടുത്തതിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് 280 പോയിൻറ് ഓടെ ബറ്റാലിയൻ ചെമ്പുകടവ് സ്വന്തമാക്കി. റണ്ണറപ്പ് കിരീടം നാട്ടുകൂട്ടം തെയ്യപ്പാറ കരസ്ഥമാക്കി. കേരളോത്സവ സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകൻ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫിക്കറ്റും ട്രോഫിയും ചടങ്ങിൽ വിതരണം ചെയ്തു.

Related Articles

Leave a Reply

Back to top button