Thiruvambady
പുല്ലൂരാംപാറ ബഥാനിയായിലേക്ക് ജപമാല റാലി നടത്തി
തിരുവമ്പാടി: തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ അഖണ്ഡ ജപമാല നടക്കുന്ന പുല്ലൂരാംപാറ ബഥാനിയ കേന്ദ്രത്തിലേക്ക് ജപമാല റാലി നടത്തി. അഖണ്ഡ ജപമാലയുടെ 95ാം ദിവസമാണ് തിരുവമ്പാടിയിലെ വിശ്വാസി സമൂഹം ജപമാല റാലി നടത്തിയത്. തിരുവമ്പാടി ദേവാലയത്തിൽ വച്ച് ഫൊറോനാ വികാരി ഫാ.തോമസ് നാഗപറമ്പിൽ ജപമാല റാലി ഫ്ളാഗ് ഓഫ് ചെയ്തു.
അസി.വികാരി ഫാ.ജിതിൻ പന്തലാടിക്കൽ, ട്രസ്റ്റിമാരായ ജോൺസൺ പുരയിടത്തിൽ, ലിതിൻ മുതുകാട്ടുപറമ്പിൽ, സണ്ണി വെള്ളാരംകുന്നേൽ, പാരിഷ് സെക്രട്ടറി തോമസ് വലിയപറമ്പൻ, സണ്ണി പെണ്ണാപറമ്പിൽ,സിസ്റ്റർ ദീപ, ബെന്നി കിഴക്കേ പറമ്പിൽ, തങ്കച്ചൻ ആനന്തശ്ശേരിൽ എന്നിവർ ജപമാല റാലിക്ക് നേതൃത്വം നൽകി.101 ദിവസം നീണ്ടുനിൽക്കുന്ന അഖണ്ഡ ജപമാല സമർപ്പണം 27ന് സമാപിക്കും.