Kodiyathur
സുരക്ഷ കൊടിയത്തൂർ മേഖല ശില്പശാല സംഘടിപ്പിച്ചു
കൊടിയത്തൂർ : കൊടിയത്തൂർ മേഖല സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് ശില്പശാല ചെയർമാൻ ഷബീർ ചെറുവാടിയുടെ അധ്യക്ഷതയിൽ സിപിഐഎം ലോക്കൽ സെക്രട്ടറി രവിമാസ്റ്റർകൈതക്കൽ ഉദ്ഘാടനം ചെയ്തു. സുരക്ഷ കോഴിക്കോട് ജില്ലാ വൈസ് ചെയർമാൻ വൈ എം പ്രമോദ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
കേരള ബാങ്ക് ഡയറക്ടർ ഇ രമേഷ്ബാബു, ജില്ലാ കമ്മിറ്റി അംഗം ഷീജ പെരുവയൽ, സോണൽ കൺവീനർ ഗിരീഷ് കാരക്കുറ്റീ, കെ.പി ചന്ദ്രൻ, സി ടി സി അബ്ദുല്ല പ്രസംഗിച്ചു. എൽ.കെ അഖിൽ കുമാർ സ്വാഗതവും ഇർഷാദ് കെളായി നന്ദിയും പറഞ്ഞു.