കുമാരനെല്ലൂർ ഒന്നാം വാർഡ് എ.ഡി.എസ് വാർഷികം സംഘടിപ്പിച്ചു
മുക്കം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് കുമാരനെല്ലൂർ ഒന്നാം വാർഡിലെ എ.ഡി.എസ് വാർഷികം റശിദുദ്ധീൻ മദ്രസയിൽ സംഘടിപ്പിച്ചു.സി.ഡി.എസ് മെമ്പർ ലിൻഷ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശ്രുതി കമ്പളത്ത് അധ്യക്ഷ വഹിച്ചു. കാരശ്ശേരി സി.ഡി.എസ് ചെയർപേഴ്സൺ ദിവ്യ എം ഉദ്ഘാടനം നിർവഹിച്ചു.
മുഖ്യാതിഥി ഷെഫീഖലി (സിവിൽ എക്സൈസ് ഓഫീസർ )ലഹരി മുക്ത ബോധവൽകരണ ക്ലാസ്സ് നടത്തി. കുന്നമംഗലം ബ്ലോക്ക് മെമ്പർ രാജിത മുത്തേടത്ത് സി.ഡി.എസ് വൈസ് ചെയർപേഴ്ൺ സുബീന എന്നിവർ ആശംസ പറഞ്ഞു. കുടുംബശ്രീയിലെ മുതിർന്ന അംഗങ്ങളെയും,പ്ലസ് ടു ഫുൾ എ പ്ലസ് നേടിയ കുട്ടികളെയും,മുക്കം ഉപജില്ല കായിക മേളയിൽ മികച്ച പ്രകടനം കാഴ്ച്ച വെച്ച കുട്ടിയേയും ആദരിച്ചു.എ.ഡി.എസ് അംഗം സീമ നന്ദി പറഞ്ഞു.കുടുംബശ്രീയിലെ മുഴുവൻ അംഗങ്ങളും കുട്ടികളും വിവിധ രാഷ്ട്രിയ പാർട്ടി നേതാക്കളും പങ്കെടുത്തു.വിവിധ ഇനം മത്സരങ്ങളും കളികളും ഉണ്ടായിരുന്നു.