Thiruvambady

ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി രഥോത്സവം നടത്തി

തിരുവമ്പാടി: എസ്.എൻ.ഡി.പി യോഗം തിരുവമ്പാടി ശാഖയുടെ ഇലഞ്ഞിക്കൽ ദേവീക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായുള്ള രഥോത്സവം ഭക്തി നിർഭരമായ ചടങ്ങുകളോടുകൂടി നടന്നു. ക്ഷേത്ര ചടങ്ങുകൾക്ക് ശിവഗിരി മഠം സന്യാസി ശ്രേഷ്ഠനും ക്ഷേത്രം തന്ത്രിയുമായ ബ്രഹ്മശ്രീ ജ്ജാനതീർത്ഥ സ്വാമികൾ, ക്ഷേത്രം മേൽശാന്തി എൻ.എസ് രജീഷ് ശാന്തികൾ എന്നിവർ മുഖ്യ കർമികത്വം വഹിച്ചു.

വിദ്യാരംഭവും വാഹനപൂജയും ചൊവ്വാഴ്ച രാവിലെ 6.00 മണി മുതൽ ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ശാഖ പ്രസിഡന്റ് വി.കെ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് വിനോദ് കെ.ഡി, സെക്രട്ടറി സി.ജി ഭാസി, ക്ഷേത്രം മാനേജിഗ് കമ്മിറ്റി അംഗങ്ങൾ, വനിതാ സംഗം പ്രവർത്തകർ, മാതൃസമിതി അംഗങ്ങൾ, യൂത്ത് മൂവ്മെന്റ് അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button