Thiruvambady
കെ.സി.ബി.സി താമരശ്ശേരി രൂപതാ സാഹിത്യോത്സവം നടത്തി
തിരുവമ്പാടി: കെ.സി.ബി.സി ലഹരിവിരുദ്ധ സമിതി താമരശ്ശേരി രൂപതാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രൂപതയിലെ സ്കൂളുകളിൽ പ്രവർത്തിക്കുന്ന വ്യക്തിത്വ വികസന ക്ലബ്ബ് രൂപതാ സാഹിത്യോത്സവം നടത്തി. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സാഹിത്യോത്സവം പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
കെ.എം എമ്മാനുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജോളി ഉണ്ണ്യേപ്പിള്ളിൽ, കെ.സി ജോസഫ്, ജോസ് കാവിൽപുരയിടം, ക്ലബ്ബ് കോ-ഓർഡിനേറ്റർ ടി.ടി തോമസ്, റോയി മുരിക്കോലിൽ, മിനി ജോർജ് തുടങ്ങിയവർ സംസാരിച്ചു.