മുന്നൊരുക്കം 2024; നേതൃത്വ സംഗമം സംഘടിപ്പിച്ചു
കോടഞ്ചേരി: തിരുവമ്പാടി നിയോജകമണ്ഡലം മുന്നൊരുക്കം 2024 കോൺഗ്രസ് നേതൃത്വ സംഗമം സംഘടിപ്പിച്ചു. എ.ഐ.സി.സി വയനാട് പാർലമെന്റ് നിയോജകമണ്ഡലം നിരീക്ഷകൻ പി.ടി മാത്യു നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്തു. മുക്കം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി നിരീക്ഷകൻ സത്യൻ കടിയങ്ങാട്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ബാബു കെ പൈക്കാട്ടിൽ, ഡി വിജയകുമാർ, അന്നമ്മ മാത്യു, സി.ജെ ആന്റണി, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മെമ്പർ മില്ലി മോഹൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റുമാരായ വിൻസെന്റ് വടക്കേമുറിയിൽ, ടോമി കൊന്നക്കൽ, രാജേഷ് ജോസ്, മുഹമ്മദ് പാതിപറമ്പിൽ, സുജ ടോം, മുക്കം മധു മാസ്റ്റർ, സൽമാൻ ചാലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ അലക്സ് തോമസ്, മേഴ്സി പുളിക്കാട്ട്, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലം കൺവീനർ കെ.ടി മൻസൂർ, ടി.കെ.ടി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കോയങ്ങോറൻ, വി.ഡി ജോസഫ്, ബി.പി റഷീദ്, എം.ടി അഷ്റഫ്, അന്നക്കുട്ടി ദേവസ്യ, ബിന്ദു ജോൺസൺ, റെജി തമ്പി തുടങ്ങിയവർ സംസാരിച്ചു.