Kodiyathur

കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വിളംബര റാലി സംഘടിപ്പിച്ചു

കൊടിയത്തൂർ: ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് നടത്തുന്ന മനുഷ്യാവകാശ മഹാ റാലിയുടെ പ്രചരണാർത്ഥം കൊടിയത്തൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ചുള്ളിക്കാപ്പറമ്പിൽ വിളംബര റാലി സംഘടിപ്പിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു.

എൻ.കെ അഷ്റഫ്, ഷാബൂസ് അഹമ്മദ്, എൻ ജമാൽ, ഷരീഫ് അക്കരപറമ്പിൽ, ജനറൽ സെക്രട്ടറി കെ.വി നിയാസ്, മുനീർ കാരാളിപ്പറമ്പ്, റഹീസ് കണ്ടങ്ങൽ, സബീൽ കൊടിയത്തൂർ, അയ്യൂബ് സി.പി, നവാസ് കെ.വി, ഷമീർ വെസ്റ്റ് കൊടിയത്തൂർ, ഷറഫുദീൻ ടി.പി, അജ്മൽ പന്നിക്കോട്, റഷീദ് കെ.സി, അസ്സൻ കുട്ടി, ബഷീർ കെ.ടി, മുബഷിർ പി.സി, സബീൽ പി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button