Mukkam
കോഴിക്കോട് എൻ.ഐ.ടിയിൽ 5ജി യൂസ്-കേസ് ലാബ്’ അനുവദിച്ചു
മുക്കം: വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ടെലികമ്യൂണിക്കേഷൻ വകുപ്പിന്റെ ഇന്റർനെറ്റ് വികസന സംരംഭത്തിന്റെ ഭാഗമായി കോഴിക്കോട് എൻ.ഐ.ടിക്ക് 5ജി യൂസ്-കേസ് ലാബ് അനുവദിച്ചു. രാജ്യത്താകെ 100 സ്ഥാപനങ്ങൾക്കാണ് ലാബ് സൗകര്യം ലഭ്യമാകുക. പ്രധാനമന്ത്രി നരേന്ദ്രമോദി തിരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങൾക്ക് ഓൺലൈനായി ലാബ് സമ്മാനിക്കും.
വിദ്യാർഥികൾക്കും സ്റ്റാർട്ടപ്പ് കമ്യൂണിറ്റികൾക്കും 5ജിയിലും അതിനൂതന സാങ്കേതികവിദ്യകളിലും പ്രവർത്തിക്കാനുള്ള അവസരങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടെലികമ്യൂണിക്കേഷൻ വകുപ്പ് ലാബുകൾ അനുവദിച്ചത്.