Kodanchery
ഹാട്രിക് കിരീടവുമായി കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ
കോടഞ്ചേരി: താമരശ്ശേരി ഉപജില്ല ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവർത്തി പരിചയമേളയിൽ മികവ് തെളിയിച്ച് കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂൾ.
കട്ടിപ്പാറ ഹോളിഫാമിലി എച്ച്.എസ്.എസിൽ വച്ച് നടന്ന താമരശ്ശേരി ഉപജില്ല ഗണിതശാസ്ത്ര മേളയിലും, പ്രവർത്തിപരിചയ മേളയിലും, ശാസ്ത്ര മേളയിലും സ്കൂൾ ഓവറോൾ കിരീടം നേടി. പ്രവർത്തി പരിചയ മേളയിൽ 88 പോയിന്റും ഗണിത ശാസ്ത്രമേളയിൽ 43 പോയിന്റും ശാസ്ത്ര മേളയിൽ 25 പോയിന്റും നേടിയാണ് സ്കൂൾ ജേതാക്കളായത്.