തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി കർഷക സംഗമവും മാർടെക്സ് ഓണം സമ്മാനോത്സവ് ബംബർ നറുക്കെടുപ്പും നടത്തി
തിരുവമ്പാടി: മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കർഷക സംഗമവും, മാർടെക്സ് വെഡ്ഡിംഗ് സെന്ററിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് ഇടപാടുകാർക്ക് വേണ്ടി ഏർപ്പെടുത്തിയ ഓണം സമ്മാനോത്സവ് പദ്ധതിയുടെ ബംബർ നറുക്കെടുപ്പും നടത്തി. കഴിഞ്ഞ സാമ്പത്തിക വർഷം മാർക്കറ്റിംഗ് സൊസൈറ്റിയിൽ ഏറ്റവും കൂടുതൽ റബ്ബർ ഷീറ്റും നാളികേരവും വില്പന നടത്തിയ കർഷകരെ ചടങ്ങിൽ ആദരിച്ചു. കർഷക സംഗമവും, ബംബർ നറുക്കെടുപ്പും കേരള സംസ്ഥാന മാർക്കറ്റിംഗ് ഫെഡറേഷൻ ചെയർമാൻ അഡ്വ.സോണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ബോസ് ജേക്കബ്, അംബിക മംഗലത്ത്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജവഹർ പൂമംഗലം, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി സ്മിത, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തഗം ബാബു കളത്തൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ രാജു അമ്പലത്തിങ്കൽ, ലിസി സണ്ണി, മഞ്ജു ഷിബിൻ, ബിന്ദു ജോൺസൻ, ജോബി ഇലന്തൂർ, സണ്ണി കാപ്പാട്ടുമല, വിൻസെന്റ് വടക്കേമുറി, ടോമി കൊന്നക്കൽ, സജി കൊച്ചുപ്ലാക്കൽ, ബീവി തുറയൻപ്ലാക്കൽ, സംഘം ഡയറക്ടർമാരായ അഡ്വ.ജി.സി പ്രശാന്ത് കുമാർ, മനോജ് വാഴേപറമ്പിൽ, ഹനീഫ ആച്ചപ്പറമ്പിൽ, ജോയ് മ്ലാകുഴി, സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ തുടങ്ങിയവർ സംസാരിച്ചു.