Koodaranji

കൂടരഞ്ഞിയിൽ വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ സംഘടിപ്പിച്ചു

കൂടരഞ്ഞി: കേരള സർക്കാർ ആയുഷ് ഹോമിയോപ്പതി വകുപ്പ് സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകൾക്കായുള്ള ഹെൽത്ത് ക്യാമ്പയിൻ കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വ്യാഴാഴ്ച രാവിലെ 9 മണിമുതൽ ഉച്ചക്ക് 2 മണിവരെ കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ വച്ചു നടത്തപ്പെട്ടു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിന്റെയും കൂടരഞ്ഞി ഹോമിയോപ്പതി ഡിസ്പെൻസറി അയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്റർ ൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ക്യാമ്പ് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മേരി തങ്കച്ചൻ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഹോമിയോ ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ.അഞ്ചു സി രാജു മാലിന്യ മുക്ത പ്രതിജ്ഞ ചൊല്ലി കൊടുത്തു. മോളി ടീച്ചർ, ഹെലൻ ഫ്രാൻസിസ്, ജോസ് തോമസ്, റോസ്‌ലി ടീച്ചർ, ഡോ.സതീഷ്, ഫസ്ലി, ഡോ.ഹബീനത്ത് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Related Articles

Leave a Reply

Back to top button