Kodiyathur

ധ്വനി സംഗീത കൂട്ടായ്മ – വയലാർ അനുസ്മരണവും ‘ആവണിപ്പൂനിലാവ്’ സംഗീത നിശയും സംഘടിപ്പിച്ചു

കൊടിയത്തൂർ : നിരവധി അനശ്വര ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച വയലാറിന്റെ ഓർമ്മ ദിനത്തിൽ “ധ്വനി സംഗീത കൂട്ടായ്മ ആവണിപ്പൂനിലാവ്” എന്ന പേരിൽ അനുസ്മരണവും സംഗീത നിശയും ചെറുവാടി പഴംപറമ്പിൽ സംഘടിപ്പിച്ചു. വയലാർ ഗാനങ്ങളോടൊപ്പം മറ്റു ഗാനങ്ങളും ചേർന്നൊരുക്കിയ സംഗീത വിരുന്ന് ആസ്വാദകർക്ക് നവ്യാനുഭവമായി. ചടങ്ങ് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.

ധ്വനി പ്രസിഡണ്ട് കണ്ണൻ ചെറുവാടി അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു പൊലുകുന്നത്ത്, ആയിശ ചേലപ്പുറത്ത്, അബ്ദുൽ മജീദ് കൊട്ടുപ്പുറത്ത്, ഗുലാം ഹുസൈൻ കൊളക്കാടൻ, അഷ്റഫ് കൊളക്കാടൻ, കൃഷ്ണൻ കുട്ടി പഴംപറബ്, എന്നിവർ സംസാരിച്ചു. സജീഷ് മാട്ടുമുറി, ഷൈജു മാട്ടുമുറി എന്നിവർ നേതൃത്വം നൽകി. രാജു മാട്ടുമുറി സ്വാഗതവും നിയാസ് ചെറുവാടി നന്ദിയും പറഞ്ഞു.

തുടർന്ന് തേജ, ബിജു കാലികറ്റ്, സുനിത കുന്ദമംഗലം എന്നിവർ നേതൃത്വം നൽകിയ ധ്വനി സംഗീത കൂട്ടായ്മ കലാകാരൻ മാരുടെ സംഗീത നിശയും. അരങ്ങ് മാട്ടുമുറിയുടെ കലാ കാരികൾ അവതരിപ്പിച്ച കൈകൊട്ടിപ്പാട്ട് നാടൻ കലകളും അരങ്ങേറി.

Related Articles

Leave a Reply

Back to top button