കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം

കോടഞ്ചേരി: കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ബി.എം.സി സംഘമായി നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം തെരഞ്ഞെടുക്കപ്പെട്ടു. മലബാർ റീജനൽ കോപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസ് യൂണിയൻ കോഴിക്കോട് ജില്ലാ സംഗമത്തിൽ വച്ച് മിൽമ ചെയർമാൻ കെ.എസ് മണി, മിൽമ ഫെഡറേഷൻ ഭരണസമിതി അംഗം പി ശ്രീനിവാസൻ എന്നിവരിൽ നിന്ന് നെല്ലിപ്പോയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അവാർഡും പ്രശസ്തി പത്രവും ഏറ്റുവാങ്ങി.
ചടങ്ങിൽ മിൽമ മലബാർ മേഖല യൂണിയൻ ഡയറക്ടർമാരായ അനിതകെ കെ, പി.ടി ഗിരീഷ് കുമാർ, എം.ആർ.സി.എം.പി യൂണിയൻ മാനേജിംഗ് ഡയറക്ടർ ഡോക്ടർ മുരളി പി, എം.ആർ.ഡി.എഫ് മാനേജിങ് ഡയറക്ടർ ജോർജുകുട്ടി ജേക്കബ്, എം.ആർ.സി.എം.പി യൂണിയൻ കോഴിക്കോട് യൂണിറ്റ് പി ആൻഡ് ഐ ഹെഡ് പി.പി പ്രദീപ്, സംഘം ഡയറക്ടർമാരായ പി.കെ സ്കറിയ, മോളി, ഗിരിജ, സംഘം സെക്രട്ടറി മനു തോമസ് തുടങ്ങിയവർ പങ്കെടുത്തു.