Thiruvambady
പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി സ്കൂളിൽ വ്യക്തിത്വ വികസന ക്ലബിന്റെ ആഭിമുഖ്യത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ക്ലബ്ബ് റിസോഴ്സ് പേഴ്സൺ പി.വി ജോൺ ക്ലാസ്സ് നയിച്ചു.
വ്യക്തിത്വ വികസനം, വ്യക്തിത്വ വികസന തലങ്ങൾ, നല്ല വ്യക്തിത്വത്തിന്റെ ലക്ഷണങ്ങൾ, വിവിധ തരം ലഹരികൾ, അവ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സിൽ വിശദമായി പ്രതിപാദിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ലബ്ബ് കോർഡിനേറ്റർ ജോസ്ന എൻ ജോയി, വിദ്യാർത്ഥി പ്രതിനിധി സ്റ്റാൻലിയ ബിനീഷ് തുടങ്ങിയവർ സംസാരിച്ചു.