Mukkam
മുക്കം നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതി ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ
മുക്കം: നഗര സഭയുടെ ‘നീന്തിവാ മക്കളെ’ പദ്ധതിയുടെ ബ്രാൻഡ് അംബാസഡറായി 3 വയസ്സുകാരി റന ഫാത്തിമ. ലോക നീന്തൽ ദിനത്തോട് അനുബന്ധിച്ച് മുക്കം ആലിൻചുവട്ടിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് റനയ്ക്ക് പദവി കൈമാറി.
നഗര സഭയുടെ അഭിമാന പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ ആയ റന ഫാത്തിമയ്ക്ക് പദ്ധതിയുടെ സർട്ടിഫിക്കറ്റ് വിതരണം എസ്.കെ പാർക്കിൽ വെച്ച് പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി എം.എൽ.എ കൈമാറി. മാധ്യമ പ്രവർത്തകൻ റഫീഖ് തോട്ടുമുക്കത്തിന്റെയും റിഫാന റഫീഖിന്റേയും രണ്ടു മക്കളിൽ മൂത്ത മകളാണ് റന ഫാത്തിമ.