Kodanchery

നിര്യാതനായ സഹപ്രവർത്തകന്റെ കുടുംബത്തിന് പോലീസ് സേനയുടെ കൈത്താങ്ങ് കൈമാറി

കോടഞ്ചേരി: തിരുവമ്പാടി പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്ത് വരവെ അസുഖബാധിതനായി മരണപ്പെട്ട സബ് ഇന്‍സ്പെക്ടര്‍ ജോസഫ് മാത്യുവിന്‍റെ ആശ്രിതര്‍ക്ക് കേരള പോലീസ് അസോസിയേഷന്‍റേയും കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍റെയും കോഴിക്കോട് റൂറല്‍ ജില്ലാ കമ്മറ്റി അംഗങ്ങളില്‍ നിന്നും സമാഹരിച്ച കുടുംബസഹായ നിധിയും കേരളാ പോലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്‍റെ സി.പി.എ.എസ് ആനുകൂല്യവും ലിന്‍റോ ജോസഫ് എം.എൽ.എ കൈമാറി.

കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം എക്സിക്യൂട്ടീവ് ഡയറക്ടര്‍ സി.കെ സുജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഗ്രാമപഞ്ചായത്ത് അംഗം വാസുദേവന്‍ ഞാറ്റുകാലായില്‍, തിരുവമ്പാടി പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ ജിതേഷ് പി.കെ, കോടഞ്ചേരി പോലീസ് സ്റ്റേഷന്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി.കെ പ്രവീണ്‍കുമാര്‍, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി പി മുഹമ്മദ്, കെ.പി.എ ജില്ലാ ട്രഷറര്‍ പി.ടി സജിത്ത് എന്നിവര്‍ അനുസ്മരണ പ്രസംഗം നടത്തി.

Related Articles

Leave a Reply

Back to top button