Thiruvambady
താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരം; സെബാൻസ് കൂടരഞ്ഞി ജേതാക്കൾ
തിരുവമ്പാടി: പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് കൂട്ടായ്മ സംഘടിപ്പിച്ച താമരശ്ശേരി രൂപതാതല രണ്ടാമത് വടംവലി മത്സരത്തിൽ കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവക അസി.വികാരി ഫാ.ജിതിൻ നരിവേലിയുടെ നേതൃത്വത്തിലുള്ള സെബാൻസ് കൂടരഞ്ഞി എ ടീം ജേതാക്കളായി. സെന്റ് തെരേസാസ് പശുക്കടവ് രണ്ടാം സ്ഥാനവും സെന്റ് ജോസഫ്‌സ് പുല്ലൂരാംപാറ എ ടീം മൂന്നാം സ്ഥാനവും നേടി.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്‌സി പുളിക്കാട്ട് മത്സരം ഉദ്ഘാടനം ചെയ്തു. പുല്ലൂരാംപാറ ഇടവക വികാരി ഫാ.സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൂട്ടായ്മ മാനേജർ സിജോ മാളോല, ജോൺസൺ കുന്നത്ത്, സനലുണ്ണി തുടങ്ങിയവർ സംസാരിച്ചു. ഫാ.മനോജ് കൊല്ലംപറമ്പിൽ, ഫാ.നിതിൻ കരിന്തോളിൽ എന്നിവർ ട്രോഫികൾ സമ്മാനിച്ചു.