Mukkam
മുക്കം മുൻസിപ്പാലിറ്റി ഇരൂൾകുന്ന് കുടിവെളള പദ്ധതി പൊതുക്കിണർ ഉദ്ഘാടനം ചെയ്തു
മുക്കം: മുൻസിപ്പാലിറ്റി കാഞ്ഞിരമുഴി ഡിവിഷനിലെ ഇരൂൾകുന്ന് കുടിവെളള പദ്ധതിയുടെ പൊതുകിണർ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി 2022-23 വാർഷിക പദ്ധതിയിൽ 6 ലക്ഷം രൂപ അനുവദിച്ചു നിർമ്മിച്ച പൊതുകിണർ മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം നിർവഹിച്ചു.
കൗൺസിലർ അനിത ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സത്യനാരായണൻ മാസ്റ്റർ, മുൻ കൗൺസിലർ പി പ്രഷോദ് കുമാർ, അസീസ് പുതുമുറ്റത്തിൽ, ജയൻ നടുതൊടുകയിൽ, രാജൻ കോട്ടോൽ തുടങ്ങിയവർ സംസാരിച്ചു. കിണർ നിർമ്മിക്കാൻ ആവശ്യമായ സ്ഥലം സൗജന്യമായി അനുവദിച്ച ഇസ്മാൽക്കുട്ടി ഹാജിയെ യോഗം അനുമോദിച്ചു.