Koodaranji
കൂടരഞ്ഞി വില്ലേജിനെ ടൂറിസ്റ്റ് വില്ലേജായി പ്രഖ്യാപിക്കണം; കൂടരഞ്ഞി സ്വയം സഹായ സംഘം
കൂടരഞ്ഞി: കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി വില്ലേജിനെ ടൂറിസ്റ്റ് വില്ലേജ് ആയി ഗവൺമെന്റ് പ്രഖ്യാപിക്കണമെന്ന് കൂടരഞ്ഞി സ്വയം സഹായ സംഘം വാർഷിക ജനറൽബോഡി യോഗം ആവശ്യപ്പെട്ടു. സംഘം പ്രസിഡന്റ് റോയി ഇടശ്ശേരിയിലിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ഉപജില്ല ഐ.ടി മേളയിൽ മലയാളം ടൈപ്പിങ്ങിൽ സെക്കൻഡ് എഗ്രേഡ് കരസ്ഥമാക്കിയ റോഷ് റോയിയെ മെമന്റോ നൽകി ആദരിച്ചു.
സംഘത്തിന്റെ പുതിയ പ്രസിഡൻ്റായി റോയ് ആക്കേൽ, സെക്രട്ടറിയായി ജിനേഷ് തെക്കനാട്ട്, ഖജാൻജിയായി ജോയി കിഴക്കേമുറിയിൽ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ സെക്രട്ടറി ജിനേഷ് തെക്കനാട്ട്, സന്തോഷ് കിഴക്കേക്കര, ജോയി കിഴക്കേക്കര, ഷാജി പ്ലാത്തോട്ടത്തിൽ, രാജൻ കെ, വിനോദ് എം, മുകേഷ് കെ.വി, ഷാജി നെടുംകൊമ്പിൽ തുടങ്ങിയവർ സംസാരിച്ചു.