Kodanchery

കേരളപ്പിറവി ദിനത്തിൽ കേര വൃക്ഷ തൈകൾ വിതരണം ചെയ്തു

കോടഞ്ചേരി: നവംബർ 1 കേരളപ്പിറവി ദിനാഘോഷങ്ങളുടെ ഭാഗമായി കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ നേഴ്സറിയിൽ ഉൽപ്പാദിപ്പിച്ച മുന്തിയ ഇനം കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേടുവന്ന തെങ്ങുകൾ മുറിച്ചു മാറ്റുന്നതിന് തെങ്ങ് ഒന്നിന് 1000 രൂപ വീതം ധനസഹായം നൽകിയിരുന്നു. ഈ വ്യക്തികൾക്ക് മുറിച്ചുമാറ്റിയ തെങ്ങിന് പകരം നടുവാനുള്ള തെങ്ങിൻ തൈകൾ ആണ് വിതരണം ചെയ്തത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചിന്ന അശോകന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലിസി ചാക്കോ, വാസുദേവൻ ഞാറ്റുകാലായിൽ, ഷാജു ടി.പി, ആസൂത്രണ സമിതി ഉപാധ്യക്ഷൻ തമ്പി പറകണ്ടത്തിൽ, തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ നിർമ്മല ബസേലിയോസ്, ദിവ്യ, കൃഷിഭവൻ ഉദ്യോഗസ്ഥരായ സജിത്ത് തോമസ്, കോമളം, തൊഴിലുറപ്പ് തൊഴിലാളികൾ, ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button