Mukkam
കൊടിയത്തൂരിൽ വയോജന സംഗമം സംഘടിപ്പിച്ചു
മുക്കം: കൊടിയത്തൂർ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ വയോജന സംഗമം സംഘടിപ്പിച്ചു. ‘സൊറക്കൂട്ടം’ എന്ന പേരിൽ ചെറുവാടി നുസ്രത്തുദ്ദീൻ മദ്രസയിൽ നടന്ന സംഗമം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. 300ഓളം വയോജനങ്ങൾ പരിപാടിയിൽ സംബന്ധിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബാബു പുലുങ്കുന്നത്ത് അധ്യക്ഷത വഹിച്ച പരിപാടിയിൽ വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ, ചെയർപേഴ്സൺമാരായ മറിയം കുട്ടിഹാസൻ, ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ മജീദ് റിഹ്ല, വി ഷംലുലത്ത്, രതീഷ് കളക്കുടികുന്നത്ത്, ടി.കെ അബൂബക്കർ, കെ.ജി സീനത്ത് തുടങ്ങിയവർ സംസാരിച്ചു.