Kodanchery
കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു
കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് എൽ.പി സ്കൂളിൽ ജൽ ജീവൻ മിഷന്റെ ഭാഗമായി ജലശ്രീ ക്ലബ്ബ് രൂപീകരിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ജീമോൾ കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ വാസുദേവൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.
ജൽ ജീവൻ സി.എഫ് പി ബാബു പദ്ധതിയെക്കുറിച്ചും ക്ലബ്ബിന്റെ തുടർ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് വിശദീകരണം നൽകി. സ്കൂൾ ജലശ്രീ ക്ലബ്ബ് കൺവീനർ ലിന്റ ഇമ്മാനുവൽ പരിപാടിക്ക് നേതൃത്വം നൽകി.