ചെറുവാടി പുഞ്ചപ്പാടത്ത് നെൽ കൃഷി വ്യാപിപ്പിക്കുന്നതിനായി വിപുലമായ പദ്ധതി ഒരുങ്ങുന്നു
കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ ചെറുവാടി പുഞ്ചവയൽ പാടശേഖരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചു കൊണ്ട് പുഞ്ചപ്പാടം പൂർണമായും നെൽകൃഷി വ്യാപിക്കുന്നതിനായി പദ്ധതി ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി കൊടിയത്തൂർ പഞ്ചായത്ത്, കൃഷിഭവൻ, ചെറുകിട ജല സേചന വകുപ്പ്, പാടശേഖര സമിതി എന്നിവയുടെ സംയുക്തഭിമുഖ്യത്തിൽ ചെറുവാടി പുഞ്ചപാടം സന്ദർശനം നടത്തി.
പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത്, വാർഡ് മെമ്പർ മജീദ് റിഹ്‌ല, ടി.കെ അബൂബക്കർ മാസ്റ്റർ, തൊഴിലുറപ്പ് എ.ഇ, കൃഷി ഓഫീസർ രാജശ്രീ പി, കൃഷി അസിസ്റ്റന്റ് നശീദ എം.എസ്, പാട ശേഖര സമിതി ഭാരവാഹികളായ റസാഖ് ചാലക്കൽ, അബ്ദുൽ ഹമീദ് ചാലിപ്പിലാവിൽ, കർഷകസംഘം കൊടിയത്തൂർ മേഖലാ സെക്രട്ടറി കെ.സി മമ്മദ് കുട്ടി, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്
ഒവർസിയർ അജയൻ, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ എ രാജേഷ് തുടങ്ങിയവർ സന്ദർശക സംഘത്തിൽ ചേർന്നു.