കർഷക കോൺഗ്രസ് ഇടപെടൽ; കാടുമൂടിക്കിടന്ന ഹൗസിംഗ് ബോർഡിന്റെ സ്ഥലം വൃത്തിയാക്കൽ നടപടി തുടങ്ങി
തിരുവമ്പാടി: പുല്ലൂരാംപാറ ജോയി റോഡ് ഭാഗത്ത് ഹൗസിങ്ങ് ബോർഡ് ഏറ്റെടുത്ത സ്ഥലം കാടുമൂടി കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെയും ഇഴജന്തുക്കളുടെയും താവളമായി മാറി സമീപ വാസികൾക്ക് ജീവിക്കാൻ സാധ്യമല്ലാത്ത രീതിയിലായി തീർന്നിരുന്നു. കാടുമൂടിക്കിടന്നിരുന്ന സ്ഥലത്ത് കാട്ടുപന്നികൾ പെറ്റു പെരികിയതോടുകൂടി സമീപവാസികളുടെ കൃഷി നശിപ്പിക്കുന്നത് പതിവായിരുന്നു.
കാട്ടുപന്നികൾ നശിപ്പിച്ച കൃഷിസ്ഥലം സന്ദർശിച്ച് നിജസ്ഥിതി മനസ്സിലാക്കിയ കർഷക കോൺഗ്രസിന്റെ നേതാക്കൾ പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം നടത്തുകയും റവന്യൂ മന്ത്രിക്ക് നിവേദനം നല്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കാടുമൂടിക്കിടക്കുന്ന രണ്ടേക്കർ സ്ഥലം ജെ.സി.ബി ഉപയോഗിച്ച് സ്ഥലം വൃത്തിയാക്കുവാൻ തുടങ്ങിയിയത്.
ഹൗസിങ്ങ് ബോർഡ് അസിസ്റ്റ് അസിസ്റ്റൻറ് എൻജിനീയർ തോമസ് കെ.ജെ , എക്സിക്യൂട്ടീവ് എഞ്ചിനീയർമാരായ സ്വാതിരാജ്, സുഹൈബാനു , കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ഷിജു ചെമ്പനാനി, പുരുഷൻ നെല്ലിമൂട്ടിൽ തിരുവമ്പാടി കൃഷി ഓഫീസർ ഫാസിൽ, സമീപവാസികളായ ജോയി തത്തക്കാട്ട്, ജോൺസൺ തുടങ്ങിയവർ നേതൃത്വം നല്കി.