Mukkam
മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ സ്കൂളിൽ സംസ്ഥാന കായിക താരങ്ങൾക്ക് സ്വീകരണം നൽകി
മുക്കം: മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ ഓർഫനേജ് ഗേൾസ് സ്കൂളിൽ നിന്ന് തൃശൂരിൽ സമാപിച്ച സംസ്ഥാന കായിക മേളയിൽ വിവിധ ഇനങ്ങളിൽ പങ്കെടുത്ത സ്പോർട്സ് താരങ്ങൾക്ക് സ്വീകരണം നൽകി. കേരള സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രധാന അധ്യാപകൻ എൻ.കെ മുഹമ്മദ് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഫനേജ് വൈസ് പ്രസിഡന്റ് വി മരക്കാർ മാസ്റ്റർ, അക്കാദമിക് ഡയറക്ടർ പി അബ്ദു മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് ഇ.കെ മിജിയാസ്, ലിസി മാത്യു, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽമാരായ പി.പി മോനുദ്ധീൻ, എം.ബിനു തുടങ്ങിയവർ സംസാരിച്ചു.