Mukkam
എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായിമോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

മുക്കം: ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു.
കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി ഹെഡ്മിസ്ട്രസ് നിഷ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ഷെരീഫ് കുട്ട കടവത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫറൂഖ് ട്രെയിനിംഗ് കോളേജ് അസി: പ്രൊഫസർ ഡോ: മുഹമ്മദ് ശെരീഫ് ക്ലാസ് നൽകി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ജയലക്ഷ്മി, സ്കൂൾ ലീഡർ മുഹമ്മദ് റാസി, അബ്ദുൽ മജീദ്, ഷിജി, രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.