Mukkam
അഖിലേന്ത്യാ ഗെയിംസിൽ കാലിക്കറ്റ് എൻ.ഐ.ടിക്ക് നേട്ടം
മുക്കം: അഖിലേന്ത്യാ എൻ.ഐ.ടി ഹാൻഡ്‌ബോൾ, കബഡി, ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ എൻ.ഐ.ടി.സിക്ക് മികച്ച നേട്ടം. എൻ.ഐ.ടി.കെ സൂറത്ത്കലിൽ നടന്ന ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് എൻ.ഐ.ടിയിലെ വിദ്യാർഥികൾ ചാമ്പ്യന്മാരായി. ചിപ്പകുർത്തി പവൻ കല്യാൺ ടൂർണമെന്റിലെ മികച്ച ഷൂട്ടറായും അഭിനവ് വിനയ് ടൂർണമെന്റിലെ മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു.
കോച്ച് ടിബിൻ അഗസ്റ്റിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. കൂടാതെ പുരുഷ കബഡിയിലും മാളവ്യ എൻ.ഐ.ടിയിൽ നടന്ന അഖിലേന്ത്യാ ഇന്റർ-എൻ.ഐ.ടി ടൂർണമെന്റിന്റെ ബാസ്ക്കറ്റ് ബോൾ മത്സരത്തിലും എൻ.ഐ.ടി കാലിക്കറ്റിന്റെ പുരുഷടീമുകൾ റണ്ണേഴ്സപ്പായി.