Koodaranji

കൂടരഞ്ഞി കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു

കൂടരഞ്ഞി: കുടുംബശ്രീ സി.ഡി.എസിൻ്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന തലത്തില്‍ നടക്കുന്ന തിരികെ സ്‌കൂളിൽ ക്യാമ്പയിന്റെ ഭാഗമായി കൂടരഞ്ഞി കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തില്‍ തിരികെ സ്‌കൂളിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൺ ശ്രീജ മോൾ കെ.ആർ അദ്ധ്യക്ഷത വഹിച്ചു. 1, 2, 10, 11, 14 വാര്‍ഡുകളിലായുള്ള 49 അയല്‍ക്കൂട്ടങ്ങളിലുള്‍പ്പെട്ട അഞ്ഞൂറോളം അംഗങ്ങളാണ് പരിപാടിയില്‍ പങ്കെടുത്തത്.

പരിശീലനം ലഭിച്ച
10 റിസോഴ്സ് പേഴ്സൺമാർ 5 വിവിധ വിഷയങ്ങളിൽ ക്ലാസ്സുകൾ നൽകി. സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷന്മാരായ റോസ്‌ലി ജോസ്, ജോസമോൻ മാവറ, വി.എസ് രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോബി ഷിബു, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ജോണി വാളിപ്ലക്കൽ, മോളി തോമസ്, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ സോളി ജെയ്സൺ, സി.ഡി.എസ് അംഗങ്ങളായ സിന്ധു ബിനോയ്‌, ഗ്രൈസി ചാക്കോ, സജിത ചാക്കോ, റീന ബേബി, സുമതി രാജൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button