Kodanchery
കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു
കോടഞ്ചേരി: കണ്ണോത്ത് ഈങ്ങാപ്പുഴ റോഡിൽ ലോറി ചെളിയിൽ താഴ്ന്നു. കർണാടകയിൽ നിന്നും എറണാകുളത്തേക്ക് ശീതള പാനീയങ്ങളുമായി എത്തിയ ലോറി കൈതപ്പൊയിൽ അങ്ങാടിയിൽ നിന്നും ഗൂഗിൾ മാപ്പ് വഴിതിരിച്ചുവിട്ടതിനെ തുടർന്ന് കണ്ണോത്ത് അങ്ങാടിയിൽ എത്തിച്ചേരുകയും അവിടെ നിന്നും വീണ്ടും ഈങ്ങാപ്പുഴയിലേക്ക് പോകും വഴി കുപ്പായക്കോട് പാലത്തിന് സമീപം തകർന്ന റോഡിന്റെ എതിർഭാഗത്ത് ചെളിയിൽ താഴുകയുമായിരുന്നു.