Mukkam

പുഴയിൽനിന്ന് തോട്ടിലെത്തി നീർനായകൾ; വീട്ടമ്മക്ക് കടിയേറ്റു

മു​ക്കം : ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലും ചെ​റു​പു​ഴ​യി​ലും ശ​ല്യം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കെ തോ​ടു​ക​ളി​ലേ​ക്കും ക​ട​ന്നു​ക​യ​റി നീ​ർ​നാ​യ​ക​ൾ. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ പു​ൽ​പ്പ​റ​മ്പ് ച​ക്കാ​ല​കു​ന്ന​ത്ത് പ​റ​മ്പാ​ട്ടു​മ്മ​ൽ തോ​ട്ടി​ൽ വ​സ്ത്ര​മ​ല​ക്കു​ന്ന​തി​നി​ട​യി​ൽ വീ​ട്ട​മ്മ​ക്ക് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റു. നൗ​ഷി​ബ (34) ​യെ​യാ​ണ് നീ​ർ​നാ​യ ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച​ത്. പ​തി​വാ​യി തോ​ട്ടി​ൽ വ​സ്ത്ര​മ​ല​ക്കാ​ൻ എ​ത്താ​റു​ള്ള നൗ​ഷി​ബ​യെ നീ​ർ​നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോളേജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നീ​ർ​നാ​യ​ക​ളു​ടെ ശ​ല്യം മൂ​ലം പു​ഴ​ക​ളി​ൽ ഇ​റ​ങ്ങാ​ൻ ക​ഴി​യാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന നാ​ട്ടു​കാ​രെ ആ​ശ​ങ്ക​പ്പെ​ടു​ത്തി​യാ​ണ് ഇ​വ​യെ തോ​ടു​ക​ളി​ലും കാ​ണ​പ്പെ​ട്ട​ത്. ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ​ നി​ന്ന് 500 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ച​ക്കാ​ല​ക്കു​ന്ന​ത് ഭാ​ഗ​ത്തെ തോ​ട്ടി​ലേ​ക്ക് നീ​ർ​നാ​യ​ക​ളു​ടെ ക​ട​ന്നു ക​യ​റ്റം ഉ​ണ്ടാ​യ​തോ​ടെ സ​മീ​പ​വാ​സി​ക​ൾ ഭീ​തി​യി​ലാ​ണ്.

ഇ​തു​വ​രെ പു​ഴ​യി​ലി​റ​ങ്ങാ​നാ​വാ​ത്ത സ്ഥി​തി​യി​ൽ​നി​ന്ന് തോ​ടും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​വാ​തെ തീ​ര​ദേ​ശ നി​വാ​സി​ക​ൾ വ​ല​യു​ക​യാ​ണ്. നീ​ർ​നാ​യ​ക​ളെ നി​യ​ന്ത്രി​ക്കാ​ൻ ഒ​രു സം​വി​ധാ​ന​വും ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​വ​യു​ടെ എ​ണ്ണം അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ പെ​രു​കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.
ഇ​തോ​ടെ പു​ഴ​യോ​ട് ചേ​ർ​ന്നു​ള്ള ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കും നീ​ർ​നാ​യ​ക​ൾ പ​ട​ർ​ന്നു ക​യ​റു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ലെ കോ​ട്ട​മു​ഴി ക​ട​വി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ര​ണ്ട് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നീ​ർ​നാ​യ​ക​ളു​ടെ ക​ടി​യേ​റ്റി​രു​ന്നു.

Related Articles

Leave a Reply

Back to top button