Karassery

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു

കാരശ്ശേരി: പലസ്തീനിൽ ഇസ്രായേൽ നടത്തുന്ന അധിനിവേശത്തിലും അക്രമത്തിലും പ്രതിഷേധിച്ചും പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ചും കാരശ്ശേരി ഗ്രാമ പഞ്ചായത്ത്‌ ഭരണ സമിതിയുടെ നേതൃത്വത്തിൽ മുക്കം കടവ് പാലം മുതൽ നോർത്ത് കാരശ്ശേരി വരെ ബഹുജന റാലി സംഘടിപ്പിച്ചു. ആയിരത്തിലധികമാളുകൾ റാലിയുടെ ഭാഗമായി അണിചേർന്നു. മുക്കം കടവ് പാലത്തിൽ വെച്ച് കല്പറ്റ എം.എൽ.എ അഡ്വ: ടി സിദ്ദിഖ് റാലി ഫ്ലാഗ് ഓഫ് ചെയ്തു.

നോർത്ത് കാരശ്ശേരിയിലെ സമാപന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിതയുടെ അദ്ധ്യക്ഷതയിൽ ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷൻമാരായ സത്യൻ മുണ്ടയിൽ, ശാന്ത ദേവി മൂത്തേടത്ത്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, പഞ്ചായത്തിലെ മുഴുവൻ രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, മത സാമുദായിക പ്രവർത്തകർ, സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകർ തുടങ്ങി എല്ലാ മേഖലയിലും പ്രവർത്തിക്കുന്നവർ റാലിയിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button