Kodanchery

ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

കോടഞ്ചേരി: ശ്രേയസ് ചിപ്പിലിത്തോട് യൂണിറ്റ് സ്വരം സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തിൽ തെയ്യപ്പാറ സാംസ്കാരിക നിലയത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. വാർഡ് മെമ്പർ ഷാജി വെട്ടിക്കാമലയിൽ പരിപാടി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് രാജു അമ്പാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ മേഖലാ കോഡിനേറ്റർ ലിസി റെജി മുഖ്യ സന്ദേശം നൽകി. ഫാ.ബേസിൽ ഏലിയാസ് തൊണ്ടിൽ മുഖ്യാതിഥിയായി. കെ.എം.സി.ടി റിട്ടയേഡ് പ്രൊഫസർ ഡോ.ഗോകുലൻ കെ.എം ബ്രസ്റ്റ് ക്യാൻസർ രോഗത്തെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ.സരുൺ മോഹൻ ജീവിതശൈലി രോഗങ്ങളെ കുറിച്ചും സീനിയർ ഒപ്ടിയോമെട്രിക് ഡോക്ടർ മോഹനൻ നേത്ര രോഗത്തെക്കുറിച്ചും ക്ലാസ് എടുത്തു.

Related Articles

Leave a Reply

Back to top button