എസ്.പി.സി പാസ്സിംഗ് ഔട്ട് പരേഡ് നടത്തി
![](https://thiruvambadynews.com/wp-content/uploads/2023/11/Thiruvambadynews21062023-14.jpg)
മുക്കം: ഗവ: ഹയർ സെക്കണ്ടറി സ്കൂൾ നീലേശ്വരം, ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കരുവൻപൊയിൽ, വി.എം.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ ആനയാംകുന്ന് എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. നീലേശ്വരം ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പരേഡിൽ കോഴിക്കോട് റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി പ്രമോദ് പി സല്യൂട്ട് സ്വീകരിച്ചു.
മുക്കം നഗരസഭ ചെയർമാൻ പി.ടി ബാബു, പി.ടി.എ പ്രസിഡണ്ടും നഗരസഭാ കൗൺസിലറുമായ എം.കെ യാസർ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, റുബീന മുസ്തഫ, വേണുഗോപാലൻ എം.ടി, അബൂബക്കർ മുണ്ടുപാറ, കൊടുവള്ളി പോലീസ് ഇൻസ്പെക്ടർ പ്രജീഷ്, മുക്കം പോലീസ് ഇൻസ്പെക്ടർ സുമിത് കുമാർ, എസ്.പി.സി കോഴിക്കോട് റൂറൽ എ.ഡി.എൻ.ഒ അജയൻ, എ.ഡി.എൻ.ഒ ഓഫീസ് എ.എസ്.ഐ ഷൈനി, പ്രിൻസിപ്പാൾ ഹസീല എം.കെ, ഹെഡ്മിസ്ട്രസ് ഉഷ കെ.വി, എസ്.എം.സി ചെയർമാൻ ലത്തീഫ് ഓമശ്ശേരി, റെനി ജയപ്രകാശ്, സമാൻ ചാലൂളി തുടങ്ങിയവർ പങ്കെടുത്തു.