Karassery
ഹുസൈൻ കൽപ്പൂരിന്റെ കുടുംബത്തിനുള്ള വീടുനിർമാണം ആരംഭിച്ചു
കാരശ്ശേരി: കാട്ടാനയുടെ ആക്രമണത്തിൽ മരണമടഞ്ഞ ഹുസൈൻ കൽപ്പൂരിന്റെ കുടുംബത്തിന് നിർമിക്കുന്ന സ്നേഹവീടിന്റെ കുറ്റിയടിക്കൽ കാരശ്ശേരി ബാങ്ക് ചെയർമാൻ എൻ.കെ അബ്ദുറഹിമാൻ നിർവഹിച്ചു. മാതൃഭൂമിയും കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമൊപ്പം കാരശ്ശേരി ബാങ്കും സഹകരിച്ച് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളിയിൽ ഹുസൈന്റെ കുടുംബത്തിന് നാട്ടുകാരുടെ കൂട്ടായ്മ വാങ്ങിനൽകിയ സ്ഥലത്താണ് വീട് നിർമിക്കുന്നത്.
കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരംസമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, വാർഡ് മെമ്പർ അഷ്‌റഫ് തച്ചാറമ്പത്ത്, ഷക്കീബ് കീലത്ത്, മുജീബ്, ചെറിയാപ്പു, ഗഫൂർ, അബൂബക്കർ, കറിയാസ് ചേപ്പാലി, ശ്രീനിവാസൻ കാരാട്ട്, ഗസീബ് ചാലൂളി, വിനോദ് പുത്രശ്ശേരി, എ.പി മുരളീധരൻ, റോസമ്മ ബാബു, കെ കൃഷ്ണൻകുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.