Koodaranji

കരുതലിൻ വീട്; താക്കോൽ ദാനം നടത്തി

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ അതിദരിദ്രരുടെ ലിസ്റ്റിൽ പെട്ട ഗുണഭോക്താവിന് ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനനിർമ്മാണം പൂർത്തീകരിച്ച് താക്കോൽ ദാനം നടത്തി. വാർഡ് മെമ്പർ സീന ബിജുവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കരുതലിൻ വീടിന്റെ താക്കോൽ ദാനം നടത്തി.

വില്ലേജ് എക്റ്റൻഷൻ ഓഫീസർ ജോസ് കുര്യാക്കോസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി ടീച്ചർ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, മെമ്പർമാരായ ബാബു മൂട്ടോളി, ബിന്ദുജയൻ, വി.ഇ.ഒ ഷേളിത, വി.ടി.ഒ എ സോമൻ, മാത്യു, ഷാജി വി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button