Koodaranji
കൂടരഞ്ഞി കൂമ്പാറക്ക് സമീപം മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ 2 പേർ മരിച്ചു ഒരാൾക്ക് പരിക്ക്
കൂടരഞ്ഞി: കൂടരഞ്ഞി കൂമ്പാറക്ക് സമീപം ആനക്കല്ലുംപാറയിൽ മലയോര ഹൈവേയിൽ ബൈക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു ഒരാൾക്ക് പരിക്കേറ്റു. കൂമ്പാറ കക്കാടംപൊയിൽ റോഡിൽ മലയോര ഹൈവേയിലാണ് അപകടമുണ്ടായത്.
കക്കാടംപൊയിൽ ഭാഗത്ത് നിന്നും ചുരം ഇറങ്ങി വരുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു വിവരം അറിഞ്ഞെത്തിയ നാട്ടുകാരുടെ നേതൃത്വത്തിൽ പരിക്കേറ്റ യുവാക്കളെ മുക്കത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേരുടെ ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം കൊണ്ടൊട്ടി സ്വദേശികളാണ് അപകടത്തിൽ പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം. നേരത്തേയും ഇതേ സ്ഥലത്ത് വാഹനങ്ങൾ അപകടത്തിൽ പെട്ടിരുന്നു റോഡ് നിർമാണത്തിലെ അപാകതയാണ് അപകടത്തിന് കാരണം എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.