Kodanchery
കോടഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി
കോടഞ്ചേരി: വൈദ്യുതി ചാർജ് വർധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോടഞ്ചേരി കെ.എസ്.ഇ.ബി ഓഫീസിലേക്ക് മുസ്ലിം ലീഗ് മാർച്ചും ധർണ്ണയും നടത്തി. മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ സി.എ മുഹമ്മദ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.എം ബഷീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പഞ്ചായത്ത് ജന.സെക്രട്ടറി പി.കെ അബ്ദുൽ കഹാർ, ട്രഷറർ മുനീർ, ഭാരവാഹികളായ വി അബൂബക്കർ മൗലവി, അബ്ദുള്ള, പി.വി അബ്ദു, കെ.പി അബ്ദുറഹിമാൻ, ഷാഫി, റഹീം കണ്ണത്ത്, സക്കീർ തട്ടൂർ, യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ഷഫീഖ്, പഞ്ചായത്ത് പ്രസിഡണ്ട് സിദ്ധീഖ്, വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് നസീറ ഷമീർ തുടങ്ങിയവർ സംസാരിച്ചു.