Thiruvambady
മലയോര ഹൈവേയിൽ കാർ യാത്രക്കാർ മാലിന്യം വലിച്ചെറിഞ്ഞു; 10,000 രൂപ പിഴ ഈടാക്കി തിരുവമ്പാടി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പൊന്നാങ്കയം അംഗനവാടിക്ക് സമീപം മലയോര ഹൈവേയിൽ ഭക്ഷണാവശിഷ്ടങ്ങൾ അടങ്ങിയ പ്ലാസ്റ്റിക് കവറുകളും കുപ്പികളും ചാക്കുകളും കാറിൽ നിന്നും വലിച്ചെറിഞ്ഞ പന്നിക്കോട് സ്വദേശി വി.ടി സന്ദീപിൽ നിന്നും ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തിലുള്ള എൻഫോയ്സ്മെന്റ് ടീം 10000 രൂപ പിഴ ഈടാക്കി.
പരിശോധനയ്ക്ക് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിബിൻ ജോസഫ്, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ സൂപ്രണ്ട് റീന സി.എം, അയന എസ്.എം എന്നിവർ നേതൃത്വം നൽകി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലത്തും മാലിന്യം വലിച്ചെറിഞ്ഞാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളിക്കാട്ടും സെക്രട്ടറി ബിബിൻ ജോസഫും അറിയിച്ചു.