Thiruvambady

പുല്ലൂരാംപാറയിൽ പട്ടാളക്കാരന്റെ വീട് അപകടാവസ്ഥയിൽ; യൂത്ത് ഫ്രണ്ട് ജില്ലാ കമ്മിറ്റി വീട് സന്ദർശിച്ചു

തിരുവമ്പാടി: രാജ്യ സുരക്ഷക്കായി സേവനം അനുഷ്ഠിക്കുമ്പോഴും സ്വന്തം വീടിന്റെ സുരക്ഷയുടെ ആധിയിലാണ് സാനുമോൻ എന്ന പുല്ലൂരാംപാറ സ്വദേശിയായ സൈനികൻ. പുല്ലുരാംപാറ ഇലന്തുകടവ് പാലത്തിന് സമീപം ഇരുവഴഞ്ഞി പുഴയോരത്തെ വീട്ടിൽ എല്ലാ മഴക്കാലത്തും മലവെള്ളം കയറുന്നത് പതിവാണ്. മൂന്ന് വട്ടം പുഴയിൽ നിന്ന് വെള്ളം കയറിയത്തിനെതുടർന്ന് വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു. ഇതിന് പരിഹാരമായി പത്തുവർഷമായി സംരക്ഷണഭിത്തി എന്ന ആവശ്യവുമായി സനു മോൻ അധികൃതരെ സമീപിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട യാതൊരുവിധ നടപടിയും ഉണ്ടായില്ല.

കഴിഞ്ഞ ദിവസം സനു മോന്റെ ദുരവസ്ഥ മാധ്യമങ്ങളിൽ വരുകയും ഇത് ശ്രദ്ധയിൽപ്പെട്ട യൂത്ത് ഫ്രണ്ട് (എം) ജില്ലാ കമ്മിറ്റി ഭാരവാഹികളും, തിരുവമ്പാടി നിയോജക മണ്ഡലം ഭാരവാഹികളും ഉൾപ്പെടുന്ന സംഘം സ്ഥലം സന്ദർശിക്കുകയുമയിരുന്നു. ഈ വിഷയത്തിൽ പരിഹാരം കാണുന്നതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തുമെന്ന് യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അരുൺ തോമസ്, യൂത്ത് ഫ്രണ്ട് തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് സുബിൻ തയ്യിൽ, ജില്ലാ സെക്രട്ടറി ആഷിക് എന്നിവർ അറിയിച്ചു.

Related Articles

Leave a Reply

Back to top button