Kodiyathur
ലൈബ്രറി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു
കൊടിയത്തൂർ: ലൈബ്രറികളെ സമവർത്തിത പട്ടികയിലുൾപ്പെടുത്തി ഇല്ലാതാക്കാനുള്ള കേന്ദ്ര സർക്കാർ ശ്രമങ്ങൾക്കെതിരെ കൊടിയത്തൂർ സീതി സാഹിബ് ലൈബ്രറി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. സീതിസാഹിബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൾച്ചറൽ സെന്റർ പ്രസിഡണ്ട് സി.പി ചെറിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ സാജിദ് പുതിയോട്ടിൽ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് പി.സി അബൂബക്കർ വിഷയാവതരണം നടത്തി. ഗ്രന്ഥകാരൻ ഡോ.കാവിൽ അബ്ദുല്ല, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ടി റിയാസ്, പി.സി അബ്ദുന്നാസർ, എം അഹമ്മദ് കുട്ടി മദനി, റഷീദ് ചേപ്പാലി, എൻ നസറുള്ള, ലൈബ്രറിയൻ കാരാട്ട് മുഹമ്മദ് മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. സീതി സാഹിബ് വായനശാലക്ക് പത്രങ്ങൾ സ്പോൺസർ ചെയ്ത സ്ഥാപനങ്ങളെയും വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. സ്നേഹോപഹാരം സി.പി ചെറിയ മുഹമ്മദ് വിതരണം ചെയ്തു.